കശാപ്പ് നിരോധനം: മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാർ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാർത്ത കുറിപ്പിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. 

 ഭരണഘടനാപരമായ പൗര​​​​​െൻറ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരി​​​​​െൻറ തുടക്കം മുതല്‍ക്കെയുള്ള ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

എന്തു കഴിക്കണമെന്ന്​ തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍, എന്തു ഭക്ഷിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ ചെറുത്തു തോൽപിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ മുന്നോട്ടുവരണമന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Tags:    
News Summary - ramesh chennithala criticize cattle ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.