സർക്കാറിന്‍റെ നൂറുദിന പരിപാടി കബളിപ്പിക്കലി​െൻറ ആവര്‍ത്തനം -ചെന്നിത്തല

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറി​െൻറ കാലത്ത് നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാറും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല. അഞ്ചുലക്ഷം കുട്ടികള്‍ക്ക് നൂറ് ദിവസത്തിനകം ലാപ്‌ടോപ് നല്‍കുമെന്ന പ്രഖ്യാപനം നടന്നി​െല്ലന്നിരിക്കെയാണ് അരലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ് കൊടുക്കുമെന്ന് ഇപ്പോള്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന കഴിഞ്ഞ ആഗസ്​റ്റിലെ നൂറുദിന പദ്ധതിയിലും 50,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കുമെന്ന് ഡിസംബറിലെ രണ്ടാം നൂറുദിന പദ്ധതിയിലും പ്രഖ്യാപി​െച്ചങ്കിലും രണ്ടും നടന്നില്ല. കുടുംബശ്രീയില്‍ നേരത്തെ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കണക്കില്‍ എഴുതി​െവച്ചു എന്നല്ലാതെ പുതുതായി ഒരൊറ്റ തൊഴിലവസരവും സൃഷ്​ടിച്ചില്ല. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളില്‍ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ചട്ടം രൂപവത്​കരിക്കുമെന്ന് കഴിഞ്ഞ ആഗസ്​റ്റില്‍ പ്രഖ്യാപിച്ചിട്ടും ചെയ്യാതെ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാറിന് ഇപ്പോഴത്തെ നൂറുദിന പരിപാടിയിലും അത് തന്നെ ആവര്‍ത്തിക്കാന്‍ ഒരു നാണക്കേടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.