ആലപ്പുഴ: കേരളത്തിലുണ്ടായ മഹാപ്രളയം ഡാം ദുരന്തത്തിെൻറ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ഡി.സി.സി ഒാഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒരു രൂപപോലും നല്‍കിയിട്ടില്ല. വീടുകളിലേക്ക് മടങ്ങുന്നവര്‍ വെറും കൈയോടെയാണ് പോകുന്നത്.
ഒരുമാസം മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ 3800 രൂപവീതം കൊടുക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞിരുന്നു. പിന്നീട് അത് 10,000 രൂപയാക്കി. എന്നാല്‍, 50 ശതമാനം പേര്‍ക്കുപോലും പണം നല്‍കിയിട്ടില്ല. സൗജന്യ റേഷന്‍ കൊടുക്കുമെന്ന് പറയുന്നതല്ലാതെ കൊടുത്തിട്ടില്ല. ഇപ്പോള്‍ പ്രളയമുണ്ടായപ്പോഴും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നല്‍കുന്നില്ല. വീടുകള്‍ വാസയോഗ്യമാക്കാൻ വായ്പയായല്ലാതെ 50,000 രൂപ വീതം നല്‍കണം. മൊറട്ടോറിയമല്ല, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരന്തം സര്‍ക്കാര്‍ വരുത്തിവെച്ചതാണെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. കുട്ടനാട്ടിലെ ദുരന്തത്തിെൻറ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് മാറിനില്‍ക്കാന്‍ കഴിയില്ല. മറ്റുസ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുമ്പോഴും കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ജലനിർഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിെൻറ മൂന്നാംഘട്ടം തുറക്കാതിരുന്നതും തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും സര്‍ക്കാറിെൻറ അനാസ്ഥയാണ്. തോട്ടപ്പള്ളി സ്പില്‍വേ നേരേത്ത തുറന്ന് കൊടുത്തിരുന്നെങ്കില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ ഇത്രയും വലിയ ദുരന്തം ഉണ്ടാകില്ലായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
പ്രളയബാധിതരെ സഹായിക്കാൻ യു.എ.ഇ 700 കോടി രൂപ നല്‍കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹായധനം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തിയാണ് 700 കോടി നല്‍കുമെന്ന് പറഞ്ഞത്. കേന്ദ്രം ഇതിനെ എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തുനല്‍കിയത് ഇതിെൻറ അടിസ്ഥാനത്തിലാണ്. ഗള്‍ഫുനാടുകളുമായി നല്ല ബന്ധമാണ് കേരളത്തിനുള്ളത്. ഗൗരവതരമായ വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ആലപ്പുഴ ഡി.സി.സിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.