തിരുവനന്തപുരം: ജൂൈല, ആഗസ്റ്റ് മാസങ്ങളിലുണ്ടായ മഴക്കെടുതിയിലും പ്രളയത്തിലും നഷ്ടം സംഭവിച്ചവർക്കുള്ള സഹായവിതരണത്തിന് ട്രൈബ്യൂണൽ വേണമെന്ന് യു.ഡി.എഫ് യോഗം. കേരള വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര (തീർപ്പ് കൽപിക്കൽ) ട്രൈബ്യൂണൽ പദ്ധതിയുടെ കരട് യോഗം അംഗീകരിച്ചത് മുഖ്യമന്ത്രിക്ക് കൈമാറും. സർക്കാർ വകുപ്പുകളെ ഒഴിവാക്കി, ഒാൺലൈനായി അപേക്ഷ ക്ഷണിച്ച് സന്നദ്ധപ്രവർത്തകരിലൂടെ പരിശോധന നടത്തി നഷ്ടപരിഹാരം നൽകാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആശങ്കയുണ്ടെന്നും യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസേമ്മളനത്തിൽ പറഞ്ഞു.
റിട്ട. സുപ്രീംകോടതി/ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒന്നോ അതിലധികമോ ട്രൈബ്യൂണലാണ് നിർദേശിക്കുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ ആറുമാസത്തിനകം തീർപ്പ് കൽപിച്ച് തുക വിതരണം ചെയ്യണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിേലക്ക് ലഭിക്കുന്നതും കേന്ദ്ര സർക്കാർ അനുവദിക്കുന്നതുമായ തുക വെള്ളപ്പൊക്ക ദുരിത നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റണം. രാഷ്ട്രീയ ഇടപെടലില്ലാതെ സമയബന്ധിതമായി നഷ്ടം സംഭവിച്ച എല്ലാവർക്കും തുക ലഭിക്കാൻ ട്രൈബ്യൂണൽ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ ഏജൻസികളെ മാറ്റിനിർത്തി പാർട്ടി പ്രവർത്തകരെ നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ ചുമതലപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആശങ്കയുണ്ട്.
ദുരിതാശ്വാസക്യാമ്പുകൾ പിടിച്ചെടുക്കാൻ സി.പി.എം ശ്രമിക്കുന്നത് പലയിടത്തും അരാജകത്വത്തിന് കാരണമായിട്ടുണ്ട്. സന്നദ്ധ സംഘടനകൾ നൽകുന്ന സാധനങ്ങൾ കടത്തുകയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ തട്ടിയെടുത്ത് പാർട്ടി ലേബൽ ഒട്ടിച്ച് വിതരണം ചെയ്യുന്നു. ദുരിതാശ്വാസത്തിന് പാർട്ടി പതാകയും ചിഹ്നവും ഉപേയാഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പൊലീസ് സഹായത്തോടെ ഇത് ആവർത്തിക്കുന്നു. പാർട്ടി പ്രവർത്തകരുടെ സമ്മർദത്തെതുടർന്ന് വയനാട്ടിൽ വില്ലേജ് അസിസ്റ്റൻറ് ആത്മഹത്യക്ക് ശ്രമിച്ചു.
കെ.എം.സി.സി, ഒ.െഎ.സി.സി തുടങ്ങിയ പ്രവാസ മലയാളി സംഘടനകൾ അയക്കുന്ന ദുരിതാശ്വാസ വസ്തുക്കൾ കലക്ടർ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇതൊക്കെ സർക്കാറിന് നൽകുമെന്നാണ് പറയുന്നത്. ഇൗ നിലപാട് പുനഃപരിേശാധിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.