ആചാരം മാനിക്കുന്ന സ്​ത്രീകൾ ശബരിമലയിൽ പോകില്ലെന്ന്​ കേന്ദ്രമന്ത്രി

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന സ്​ത്രീകളെ തടയരുതെന്ന്​ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ്​ അതാവലെ. സ്​ത്രീകളോട്​ വേർതിരിവ്​ കാണിക്കരുതെന്ന സുപ്രീംകോടതി വിധിയെ മാനിക്കുന്നു. ശബരിമലയിലെ ക്ഷേത്രത്തിന്​ പ്രത്യേക പാരമ്പര്യമുണ്ട്​. ആചാര അനുഷ്​ഠാനങ്ങളെയും പാരമ്പര്യത്തെയും മാനിക്കണമെന്നാണ്​ ത​​​െൻറ അഭിപ്രായം. ആചാരങ്ങൾ പിന്തുടരുന്ന കേരളത്തിലെ സ്​ത്രീകൾ ​ശബരിമലയിൽ പോകുമെന്ന്​ കരുതുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം യുവതികൾ പോവുകയാണെങ്കിൽ അവരെ തടയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മധ്യപ്രദേശ്​, രാജസ്ഥാൻ, ഛത്തിസ്​ഗഢ്​, തെലങ്കാന സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ അധികാരത്തിൽ വരും. 2019 തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നും രാംദാസ്​ അതാവലെ പറഞ്ഞു.

Tags:    
News Summary - Ramdas Athawale on Sabarimala issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.