Posted On
date_range Updated On
date_range രാമായണ മാസാചരണം രാഷ്ട്രീയ പാർട്ടികളുടെ ചുമതലയല്ല - വി.എം സുധീരൻ
തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്ട്രീയ പാർട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരൻ. രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സി.പി.എം പിൻമാറണം. വിശ്വാസം വ്യക്തി താത്പര്യമാണ്. അത് വ്യക്തികൾക്ക് വിട്ടുകൊടുക്കണമെന്നും സുധീരൻ പറഞ്ഞു.
സി.പി.എമ്മിെൻറ ഇപ്പോഴെത്ത നിലപാടുകൾ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്. വിഷയത്തിൽ സി.പി.എം നിലപാട് തിരുത്തണമെന്നും സുധീരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.