ഭക്തിയുടെ കരുത്ത്​

ആത്​മീയത മനുഷ്യ​​​​െൻറ ആന്തരിക ശക്തിയെ പരിപോഷിപ്പിക്കുന്ന ഉൗർജമാണ്​. ഭക്തികൊണ്ടാണ്​ ​ ഒരു വിശ്വാസി കരുത്താർജിക്കുന്നത്​. അതിനുള്ള ഏറ്റവും നല്ല മാർഗമാണ്​ വ്രതാനുഷ്​ഠാനം. ‘വിശ്വസിച്ചവ​രേ, നിങ്ങൾക്ക്​ നോമ്പ്​ നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുൻഗാമികൾക്ക്​ നിർബന്ധമാക്കിയിരുന്നപോലെതന്നെ. നിങ്ങൾ ഭക്തിയുള്ളവരാകാൻ’. ഒരു കാര്യത്തിൽനിന്ന്​ മനസ്സിനെ പിടിച്ചുനിർത്തുക, അതിനുവേണ്ടി സൂക്ഷ്​മത പുലർത്തുക എന്നൊക്കെയാണ്​ ‘സൗ’ എന്ന വാക്കിന്​ അർഥം. ഇൗ അനുഷ്​ഠാനം ആദം മുതലുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക്​ നിർബന്ധമാക്കിയിരുന്നു. അഥവാ ദൈവികമായ ശിക്ഷണരീതിയാണിത്​. വിശ്വാസികൾക്കുള്ള ഉൗർജദായക പ്രക്രിയ. ആത്​മീയ വിശുദ്ധിയോടെയുള്ള ജീവിതത്തിന്​ വിഘാതമായി നിൽക്കുന്ന എല്ലാതരം തിന്മകൾക്കുമെതിരെയുള്ള കാവലാണ്​ നോമ്പ്​. ഇവിടെ അല്ലാഹുതന്നെ നോമ്പി​​​​െൻറ ലക്ഷ്യം വിശദീകരിക്കുകയാണ്​. അങ്ങനെ ഭക്തിയിലൂടെ ആന്തരികമായ ശക്തി നേടിക്കഴിഞ്ഞാൽ നന്മ ചെയ്യാനും തിന്മ വർജിക്കാനും വിശ്വാസി സ്വയം പാകപ്പെടുന്നു.

ഭക്തിയുടെ വഴി ത്യാഗത്തി​േൻറതുമാണ്​. ഇസ്​ലാം വിശ്വാസികളുടെ വിജയത്തിനുള്ള ചരിത്രപാഠമായി നിശ്ചയിച്ചിട്ടുള്ളത്​ ത്യാഗമാണ്​ എന്ന്​ വിലയിരുത്താം. കാരണം, മുൻകഴിഞ്ഞ പ്രവാചകന്മാരും സച്ചരിതരായ അനുയായികളും ഒരു സമൂഹമെന്ന നിലയിൽ വിജയംവരിച്ചതും ഒരു നാഗരിക സമൂഹമായി രൂപപ്പെട്ടതുമെല്ലാം ത്യാഗപൂർണമായ ജീവിതത്തിലൂടെയാണ്​. അങ്ങനെ ഇസ്​ലാമിക സമൂഹത്തി​​​​െൻറ എക്കാലത്തെയും വിജയരഹസ്യം തന്നെ ത്യാഗമാണ്​ എന്ന്​ നമുക്ക്​ പറയാവുന്നതാണ്​. ത്യാഗം എ​െന്തന്ന്​ പഠിപ്പിക്കുകയാണ്​ നോമ്പ്​ ചെയ്യുന്നത്​. ഒരു പെണ്ണിനെ പോറ്റാൻ ത്രാണിയില്ലാത്തവനോട്​ വിവാഹം കഴിക്കാതെ നോമ്പ്​ കൊണ്ട്​ സ്വയം നിയന്ത്രിക്കാൻ ഇസ്​ലാം കൽപിക്കുന്നുണ്ട്​. വിശ്വാസികളുടെ ജീവിതക്രമം പാളംെതറ്റാതെ പിടിച്ചുനിർത്തുന്നത്​ റമദാനിലെ ഒരുമാസത്തെ നോമ്പാണ്​ എന്ന്​ അനുഭവത്തിലൂടെ ഒാരോ വിശ്വാസിക്കും പറയാനാകും. 

Tags:    
News Summary - Ramadan special Dharmapatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.