നോമ്പിെൻറ പുണ്യത്തിൽ ആദിത്യരാജ്
പത്തനാപുരം: റമദാന് മാസത്തെ വിശുദ്ധനോമ്പിെൻറ പുണ്യവുമായി ആദിത്യരാജ്. കുണ്ടയം അമ്പലമുക്ക് കണിയംചിറ വീട്ടില്‍ വിക്രമന്-ആശ ദമ്പതികളുടെ മകന് ആദിത്യരാജ് ഇത്തവണ വ്രതാനുഷ്ഠാനത്തിെൻറ തിരക്കിലാണ്. റമദാന് ഒന്ന് മുതല്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ പകര്‍ന്ന് നല്കിയ അറിവാണ് ഇത്തവണ വ്രതാനുഷ്ഠനത്തിലേക്ക് എത്തിച്ചത്. പുലര്‍ച്ച മൂന്നിന് എഴുന്നേറ്റ് കുളിച്ച് ഇടഅത്താഴം കഴിക്കും. തുടര്‍ന്ന് വൈകുന്നേരം വരെ വ്രതം എടുക്കും.
സന്ധ്യക്ക് പള്ളിയിലെ ബാങ്ക് വിളിക്കുശേഷമാണ് നോമ്പുതുറ. സുഹൃത്തുക്കളായ അഭിലാഷും അഖിലും നോമ്പ് ആരംഭിച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ട് കാരണം ഇടക്ക് ഉപേക്ഷിച്ചു. ആദ്യമായാണ് ആദിത്യൻ റമദാന് വ്രതം അനുഷ്ഠിക്കുന്നത്. ആദ്യദിനങ്ങളില്‍ വ്രതത്തെപ്പറ്റി മനസ്സിലാക്കാന്‍ സമീപത്തെ ഇസ്ലാംമതവിശ്വാസികളുടെ ഒപ്പമായിരുന്നു നോമ്പ് തുറ. ബാങ്കിന് മുമ്പ് ചൊല്ലാനുള്ള നിയത്തുളെല്ലാം സുഹൃത്തുക്കളാണ് പഠിപ്പിച്ചത്. മാതാപിതാക്കള്‍ പൂര്‍ണപിന്തുണയുമായുണ്ട്. പുലര്‍ച്ച ആദിത്യനുള്ള ഭക്ഷണം ഒരുക്കിനല്‍കുന്നത് അമ്മയാണ്. വൈകുന്നേരം നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ എത്തിക്കുന്നത് അച്ഛനാണ്.
പകല്‍സമയം വീട്ടിലെ തെൻറ പച്ചക്കറികൃഷി പരിപാലിച്ചും കൂട്ടുകാരോടൊപ്പം കൂടിയും സമയം െചലവഴിക്കും. നോമ്പിെൻറ ആദ്യദിനങ്ങളില്‍ പ്രയാസമായിരുെന്നന്നും ഓരോ ദിനം കഴിയുംതോറും കൂടുതല്‍ ആത്മവിശ്വാസം കൈവരുന്നതായും ആദിത്യരാജ് പറയുന്നു. റമദാന് മുപ്പതും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ആര്യലക്ഷ്മിയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.