തിരുവനന്തപുരം: പൂവാർ സ്വദേശിനി രാഖിമോളെ (30) കൊല്ലുന്നതിന് പ്രതികൾ നടത്തിയത് ആ സൂത്രിത മുന്നൊരുക്കങ്ങളെന്ന് അന്വേഷണസംഘം കണ്ടെത്തി. പുതിയ വീട് കാണാനെന്ന് പറഞ് ഞ് കാമുകൻകൂടിയായ പട്ടാളക്കാരൻ അഖിലേഷാണ് രാഖിയെ കാറിൽ അമ്പൂരിയിലെത്തിച്ച് കെ ാല നടത്തിയതെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. ഇതിനുശേഷം, അഖിലേഷ് ബംഗാളിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു അഖിലേഷും രാഖിയും. അഖിലേഷിനു വേറെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
അഖിലേഷിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു രാഖിമോള്‍. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ അഖിലേഷ് സ്നേഹത്തോടെ ക്ഷണിച്ചതിനെത്തുടര്‍ന്നാണ് അഖിലേഷ് പുതുതായി നിർമിക്കുന്ന അമ്പൂരി തട്ടാന്മുക്കിലെ വീട്ടിലേക്ക് പോകാൻ രാഖി തയാറായതെന്ന് അന്വേഷണസംഘം പറയുന്നു.
ജൂണ്‍ 21ന് രാത്രി എട്ടരയോടെയാണ് അഖിലേഷ് രാഖിയുമായി അമ്പൂരിയിലെ വീട്ടിലെത്തിയതത്രെ. ഇവിടെ വെച്ചും പ്രണയത്തിൽനിന്ന് പിന്മാറണമെന്ന് ഇയാൾ ആവശ്യപ്പെെട്ടങ്കിലും രാഖി വിസമ്മതിച്ചു. തുടർന്ന് രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. രാഖിയുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ സുഹൃത്തും കൂട്ടുപ്രതിയുമായ ആദർശ് വീടിനുമുന്നിലുണ്ടായിരുന്ന കാര്‍ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്ററില്‍ കാല് അമര്ത്തിെവച്ചതായി പൊലീസ് പറയുന്നു. രാഖി കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കി അഖിലേഷ് വീടിനു പുറത്തുവരുന്നതുവരെ ഈ പ്രവൃത്തി സുഹൃത്ത് തുടര്‍ന്നത്രേ. ബന്ധത്തില്‍നിന്ന് രാഖി പിന്മാറിയില്ലെങ്കില് കൊലപ്പെടുത്താൻ നേരത്തേതന്നെ പദ്ധതി തയാറാക്കിയിരുന്നു. മാത്രമല്ല, ജഡം മറവുചെയ്യാൻ കുഴിയെടുക്കുകയും കുഴിയില്‍ നിറക്കാൻ ഉപ്പ് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.