രാജ്യസഭ തെ​രഞ്ഞെടുപ്പ്​ 29ന്​; എം.എൽ.എമാരുടെ ഹരജി തള്ളി

കൊച്ചി: ജോസ് െക. മാണിയുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഹൈകോടതിയിൽ. നവംബർ 29ന്​ തെരഞ്ഞെടുപ്പ്​ നടത്താൻ നടപടികൾ ആരംഭിച്ചതായും കമീഷ​െൻറ അഭിഭാഷകൻ അറിയിച്ചു. 10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റിൽ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടി എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ നൽകിയ ഹരജിയിലാണ്​ കമീഷ​െൻറ വിശദീകരണം.

ഇക്കാര്യം രേഖപ്പെടുത്തിയ ജസ്​റ്റിസ് എൻ. നഗരേഷ് ഹരജി​ തള്ളി. 2021 ജനുവരി 11നാണ് ജോസ് കെ. മാണി രാജി​െവച്ചത്​. കോവിഡ് സാഹചര്യം നിലവിലിരിക്കെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്​ ഉൾപ്പെടെ നടത്തിയിട്ടും രാജ്യസഭയിലേക്കുള്ള ഒഴിവ്​ നികത്താൻ കമീഷൻ തീരുമാനമെടുത്തില്ലെന്നായിരുന്നു ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.