‘ജയരാജൻ ജാവ്ദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ'; ഇ.പിയെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്, അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പരിഹാസമായി പറഞ്ഞത്.

പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഇ.പി. ജയരാജൻ ഇന്നലെ സമ്മതിച്ചിരുന്നു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവ്ദേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും കെ. സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെ​ഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും പ്രധാന ചർച്ച. ഇതിനിടെ, ബി.​ജെ.​പി കൂ​റു​മാ​റ്റ വി​വാ​ദ​ത്തി​ൽപെട്ട ജ​യ​രാ​ജ​ന്റെ നിലപാടുകളും സജീവ ചർച്ചയാകും.

നിലവിൽ, പാ​ർ​ട്ടി​യി​ലും പു​റ​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാണ് ജയരാജനുള്ളത്. പാ​പി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്​ ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ ജാ​ഗ്ര​ത കാ​ണി​ക്കാ​റി​​ല്ലെ​ന്ന​ത്​ മു​ൻ അ​നു​ഭ​വ​മാ​ണെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ പ​ര​സ്യ​ശാ​സ​ന​ക്ക്​ സ​മാ​നമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തി​രു​ന്ന്​ ബി.​ജെ.​പി പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ച്ചെ​ന്ന​ത്​ നി​ഷേ​ധി​ക്കു​​ന്നു​ണ്ടെ​ങ്കി​ലും ഇ.​പി പൊ​തു​സ​മൂ​ഹ​ത്തി​നു​ മു​ന്നി​ലും സം​ശ​യ​മു​ന​യി​ലാ​ണിപ്പോൾ. 

Tags:    
News Summary - Rajmohan Unnithan mocking E.P jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.