തരൂരിന് പ്രത്യേക കൊമ്പില്ല; വിമർശനവുമായി ഉണ്ണിത്താൻ

ന്യൂഡൽഹി: കെ.റെയിൽ പദ്ധതിയെ പിന്തുണച്ച് സംസാരിച്ച ശശി തരൂർ എം.പിയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 19 എം.പിമാരിൽ ഒരാളാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അദ്ദേഹത്തെ പാർലമെൻറിലേക്ക് അയച്ചത് യു.ഡി.എഫാണ്. കെ റെയിൽ വിരുദ്ധ നിവേദനത്തിൽ കേരളത്തിലെ മുഴുവൻ എം.പിമാർക്കും ഒപ്പിടാമെങ്കിൽ അദ്ദേഹത്തിന് ഒപ്പിട്ടൂടെ. അദ്ദേഹത്തിനെന്താ കൊമ്പുണ്ടോ- ഉണ്ണിത്താൻ ചോദിച്ചു.

കാസർകോ​ട്ടെ കേന്ദ്ര സർവകലാശാല ആർ.എസ്​.എസിന്‍റെ രാഷ്​ട്രീയ കാര്യാലയമാക്കി മാറ്റിയെന്ന്​ രാജ്​മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കേന്ദ്രസർവകലാശാലയിലെ ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ എം.പി എന്ന നിലയിൽ, രാഷ്​ട്രപതിയും കേന്ദ്ര മന്ത്രിമാരും പ​ങ്കെടുക്കുന്ന ചടങ്ങിൽ അധ്യക്ഷ പദവിയി​ലിരിക്കേണ്ട തന്നെ ഔദ്യേഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരൻ മഹാരാഷ്​ട്രയിൽ നിന്നുള്ള എം.പിയാണ്​. എന്നാൽ, കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും അദ്ദേഹമാണ്​ പ്രധാന അതിഥി. ഇവിടെനിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട്​ വി.മുരളീധരൻ പരിപാടികളിൽ പ​ങ്കെടുക്കുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - rajmohan unnithan criticised shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.