Posted On
date_range Updated On
date_range ‘കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്ക്’; സംസ്ഥാനത്തെ നേതൃത്വത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന്‍റെ പോക്ക് അപകടത്തിലേക്കെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
വിനാശകാലേ വിപരീത ബുദ്ധി എന്നതാണ് സംസ്ഥാന പാർട്ടിയിലെ സ്ഥിതി. ഒന്നര വർഷമായി പാർട്ടിയിലെ ഒരു തട്ടിലും പുനഃസംഘടന നടന്നിട്ടില്ല. ഇതിന് ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണ്.
വീഴ്ചയുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം. പാർട്ടി പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.