മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാർ ചുമതലയേൽക്കും.

1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാർ ഝാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനാണ്. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്.സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. സുശീല്‍ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍.

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി അശോക് ലവാസ രാജിവയ്ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവിഷയത്തിൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷാക്കുമെതിരെ പരാതികൾ ഉയർന്നപ്പോൾ ഇവർക്ക് ക്ളീൻ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.