എം.ബി. രാജേഷി​െൻറ ഭാര്യയുടെ നിയമനം; അന്വേഷണത്തിന് വിജിലൻസ്​​ ഗവർണറുടെ അനുമതി തേടി

തിരുവനന്തപുരം: മുൻ എം.പി എം.ബി. രാജേഷി​െൻറ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്​കൃത സർവകലാശാലയിൽ മെറിറ്റ്​ അട്ടിമറിച്ച്​ അസിസ്​റ്റൻറ്​ പ്രഫസറായി നിയമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് വിജിലൻസ്​ ഗവർണറുടെ അനുമതി തേടി. ഇതി​െൻറ ഭാഗമായി ഗവർണറുടെ അനുമതിക്കായി വിജിലൻസ്​ ഡയറക്​ടർ സർക്കാറിന്​ കത്ത്​ നൽകി.

നിയമനത്തിന്​ വൈസ്​ചാൻസലറാണ്​ ഉത്തരവാദിയെന്ന്​ ആരോപണമുള്ളതിനാൽ അന്വേഷണത്തിന്​ ഗവർണറുടെ അനുമതി ആവശ്യമാണ്​. വി.സിയുടെ നിയമനാധികാരി ചാൻസലറാണെന്നിരിക്കെ മുൻകൂർ അനുമതി വേണമെന്ന ​നി​യമോപദേശത്തി​െൻറ അടിസ്ഥാനത്തിലാണ് ഡയറക്​ടർ സർക്കാറിന്​ കത്ത്​ നൽകിയത്​.

വിവാദനിയമനത്തിനെതിരെ സേവ്​ യൂനി​േവഴ്​സിറ്റി കാമ്പയിൻ കമ്മിറ്റിയാണ്​ അന്വേഷണം ആവശ്യപ്പെട്ട്​ വിജിലൻസ്​ ഡയറക്​ടർക്ക്​ പരാതി നൽകിയത്​. സെലക്​ഷൻ കമ്മിറ്റിയിലെ വിഷയ വിദഗ്​ധരായ മൂന്നുപേർ നൽകിയ മാർക്ക്​ അട്ടിമറിച്ചാണ് രാജേഷി​െൻറ ഭാര്യക്ക്​ നിയമനം നൽകിയതെന്നാണ്​ ആരോപണം ഉയർന്നത്​. 

Tags:    
News Summary - Rajesh's wife Appoinment; Vigilance sought the governor's permission to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.