രാജേഷ് വധം: ഗൂഢാലോചന സംഘത്തിൽപ്പെട്ടയാളെ അറസ്​റ്റ്​ ചെയ്തു

കിളിമാനൂർ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച കാർ ബംഗലൂരുവിൽ നിന്നും കായംകുളത്തെത്തിച്ച രണ്ട്​ പേരെ കഴിഞ്ഞദിവസം കൊല്ലത്ത്​ നിന്ന്​ അന്വേഷണസംഘം അറസ്​റ്റ്​ ചെയ്​തിരുന്നു. 

കൊലപാതക ഗൂഡാലോചനയിൽ നേരിട്ട്​ പങ്കുള്ള കൊല്ലം ശക്തികുളങ്ങര കുന്നിൻമേൽ ചേരിയിൽ ആലാട്ട് തെക്കതിൽ വീട്ടിൽ നിന്നും, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർ സെക്കന്ററി സ്ക്കൂളിന് പിറക് വശ ത്ത് വാടകക്ക് താമസിക്കുന്ന ബി. സനു (33)വാണ് പ്രത്യേകാന്വേഷണസംഘത്തി​​​െൻറ അറസ്റ്റിലായത്. ഇയാൾക്ക് കേസിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലയാളി സംഘം കൊലനടത്തി ബംഗലൂരുവിലേക്ക്​ രക്ഷപ്പെട്ട വാഹനം കായംകുളത്ത്​ എത്തിച്ച ബിടെക്​ ബിരുദധാരികളായ ഒാച്ചിറ മേമന കട്ടച്ചിറവീട്ടിൽ യാസിം അബുബക്കർ (25), അജന്താജങ്​ഷൻ സ്വദേശി നിഖിൽ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. 

Tags:    
News Summary - rajesh murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.