കിളിമാനൂർ: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. സംഭവദിവസം പ്രതികൾക്ക് വാൾ നൽകിയ മുളവന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ എബി ജോൺ (27) ആണ് അറസ്റ്റിലായത്.
ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ആറാംപ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകക്ക് താമസിക്കുന്ന സനുവിെൻറ (33) വീട്ടിൽനിന്ന് കണ്ടെടുത്ത രണ്ടുവാളുകളിൽ ഒരെണ്ണം പ്രതികൾക്ക് നൽകിയത് എബി ജോൺ ആണെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ കേസിലെ അഞ്ചാംപ്രതി കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്ഫടികം എന്ന സ്വാതി സന്തോഷിെൻറ സുഹൃത്താണ്. സനുവും, സ്വാതി സന്തോഷും ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.