Posted On
date_range Updated On
date_range രാജീവ് വധം: കേസ് ഡയറിയും ഫോൺ രേഖകളും ഹൈകോടതിയിൽ
കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഡയറിയും ഫോൺവിളികളുടെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഹൈകോടതിയിൽ സമർപ്പിച്ചു. കേസിലെ ഏഴാം പ്രതിയായ സി.പി. ഉദയഭാനുവിെൻറ ജാമ്യഹരജിയുമായി ബന്ധപ്പെട്ടാണ് കേസിലെ നിർണായക തെളിവുകളായ രേഖകൾ കൈമാറിയത്. കേസ് ബുധനാഴ്ച വാദം കേൾക്കാൻ മാറ്റി. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രാജീവിനെ 2017 സെപ്റ്റംബർ 29നാണ് ചാലക്കുടിയിലെ ഒരു വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഇടപാടിലെ സാമ്പത്തിക തർക്കമാണ് കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.