തൃശൂർ: മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും അടിയന്തര ഘട്ടത്തിൽ നാലു ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യം തയാറാണെന്നും റവന്യൂ മന്ത്രി കെ. രാജൻ. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണ്. ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. സംസ്ഥാനത്ത് 14 ഡാമുകൾ തുറന്നു. മൂഴിയാർ ഡാം തുറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. നിലവില്‍ നാല് എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിലുണ്ട്. നഷ്ടപരിഹാരം പെട്ടെന്ന് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25,000 രൂപ വില്ലേജ് ഓഫിസർമാർക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.