കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സാമ്പത്തിക പ്രതിസന്ധി സർക്കാറിനു തടസ്സമാകുന്നു. ദൈനംദിന ആവശ്യങ്ങൾക്കുപോലും സാമ്പത്തിക പ്രതിസന്ധി തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ റോഡുകളുടെ നവീകരണത്തിനു കൂടുതൽ ഫണ്ട് നൽകാനാവില്ലെന്ന നിലപാട് ധനവകുപ്പ് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. റോഡിലെ കുഴിയടക്കാൻ 230 കോടി കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു.
അതേസമയം, കാര്യമായ കേന്ദ്രസഹായം കിട്ടില്ലെന്നത് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. ദേശീയ-സംസ്ഥാന പാതകളും മറ്റ് റോഡുകളുമടക്കം തകർന്നവയുടെ നവീകരണത്തിനു 3,000 കോടി വേണ്ടിവരുമെന്നാണ് കണക്ക്കൂട്ടൽ. എന്നാൽ, പ്രധാന പാതകൾക്ക് കിലോമീറ്ററിന് ഒന്നരലക്ഷം രൂപയും മറ്റുറോഡുകൾക്ക് കിലോമീറ്ററിന് 60,000 രൂപയും മാത്രമാണ് കേന്ദ്രസഹായമായി ലഭിക്കുക. പ്രധാന റോഡുകളിൽ 3500-4000 കി.മീവരെ ഗതാഗതയോഗ്യമല്ലെന്നാണ് കണ്ടെത്തിയത്. പരമാവധി ലഭിക്കുന്ന കേന്ദ്രസഹായം 250-300 കോടിയിൽ താഴെയാകും. ഇതിലൂടെ തകർന്ന റോഡിെൻറ നാലിെലാന്നുപോലും കാര്യമായി നന്നാക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസംഘമെത്തി നടത്തുന്ന പരിശോധനകൾക്ക് ശേഷമാവും തുക ലഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നിരിക്കെ, അത്യാവശ്യജോലികൾക്കായി ഫണ്ട് കണ്ടെത്താനുള്ള നെേട്ടാട്ടത്തിലാണ് സർക്കാർ. മഴക്കെടുതിയിൽ സംസ്ഥാനത്തിനുണ്ടായ മൊത്തം നഷ്ടം 1600 കോടിയോളമാണ്. പൂർണ കണക്ക് തിങ്കളാഴ്ച തയാറാകുമെന്ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോട്ടയം-പത്തനംതിട്ട ജില്ലകളിൽ തകർന്നവയിൽ ശബരിമല പാതകളും ഉൾപ്പെടും. ശബരിമല തീർഥാടനത്തിന് മൂന്നരമാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനകം റോഡുകൾ ഗതാഗതയോഗ്യമാക്കുന്നില്ലെങ്കിൽ സർക്കാറിന് ഏറെ വിമർശനവും നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.