തൃശൂർ: മഹാപ്രളയത്തിന് പിന്നാലെ വന്ന തുലാവർഷത്തിന് തെക്കൻകേരളത്തിനോട് കൂടുതൽ പ്രിയം. മധ്യ - തെക്കൻ കേരളത്തിൽ പെയ്തിറങ്ങേണ്ട മഴ തെക്ക് കൂടുതൽ ലഭിച്ചപ്പോൾ മധ്യകേരളത്തോട് അവഗണന കാട്ടി. എന്നാൽ കുറവ് ലഭിക്കുന്ന വടക്ക് സാധാരണയിൽ കവിഞ്ഞ് വർഷിച്ചു. തുലാവർഷം ന്യൂനമർദങ്ങളുടെ കാലയളവാണെന്ന വിശേഷണം അങ്ങനെ അരക്കിട്ടുറപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തിെൻറ അസ്ഥിരതയും കൃത്യമായി നിഴലിച്ചു. ആഗസ്റ്റിലെ പ്രളയത്തിന് പിന്നാലെ സെപ്റ്റംബറിൽ മഴ തന്നെ വിരളമായിരുന്നു. ഒക്ടോബർ 20ന് ശേഷമാണ് തുലാവർഷം എത്തിയത്. ഇതോടെ വരൾച്ചയുടെ പടിവാതിക്കൽ എത്തിയ കേരളത്തിന് ആശ്വാസവുമായി. ഒന്നരമാസക്കാലം ഇല്ലാതിരുന്നിട്ടും ശരാശരി മഴ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിച്ചു- 443 മില്ലിമീറ്റർ കിേട്ടണ്ടിടത്ത് 437 മി.മീ മഴ. ഒരു ശതമാനത്തിെൻറ മാത്രം കുറവ്. എന്നാൽ പതിവ് തെറ്റിച്ചാണ് മഴയുടെ വീതംവെക്കൽ. കോട്ടയം ജില്ലക്കാണ് (48) കൂടുതൽ മഴ ലഭിച്ചത്. എറണാകുളം (46), പത്തനംതിട്ട (44), ജില്ലകളിലും അധികമഴ ലഭിച്ചു. ഇടുക്കിയിൽ ഒന്നും ആലപ്പുഴയിൽ എട്ടും തിരുവനന്തപുരത്ത് 10 ശതമാനത്തിെൻറയും കുറവാണുള്ളത്. ഇത് ശരാശരി മഴയിൽ ഉൾപ്പെടുന്നതിനാൽ കുറവായി രേഖെപ്പടുത്തുകയില്ല.
മധ്യകേരളത്തെ കാര്യമായി ബാധിച്ചു. പാലക്കാടും തൃശൂരും വല്ലാതെ കുറഞ്ഞു. പാലക്കാട് (34), തൃശൂർ (25) ജില്ലകളിൽ ശതമാനത്തിെൻറ കുറവ് വന്നു. വൃശ്ചികക്കാറ്റു കൂടിവന്നതോടെ രണ്ട് ജില്ലകളിലും ജലസ്രോതസ്സുകളിലും സസ്യങ്ങളിലും ജലനഷ്ടമുണ്ടായി. കൂടുതൽ മഴ ലഭിച്ചിരുന്ന കാസർകോട് മഴക്കമ്മി ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുകയാണ്. തുലാവർഷത്തിൽ വല്ലാത്ത കമ്മിയാണ് കാസർകോടുണ്ടായത്- 41 ശതമാനം. എന്നാൽ അസ്ഥിര സ്വഭാവം പ്രകടമാക്കി വടക്കൻ ജില്ലകളിൽ വയനാട്ടിലും കണ്ണൂരിലും ശരാശരി മഴ കിട്ടി. ആറ് ശതമാനത്തിെൻറ വീതം കുറവ് മാത്രമാണുള്ളത്. മലപ്പുറം (11), കോഴിക്കോട് (17) ശതമാനത്തിെൻറ കുറവ് ശരാശരിയിൽ ഉൾപ്പെടും. പതിറ്റാണ്ടുകളായി മഴ കാര്യമായി ലഭിക്കുന്നിെല്ലങ്കിലും ശൈത്യമാസങ്ങളിൽ പെട്ട ഡിസംബറിനെ തുലാവർഷത്തിലാണ് കലാവസ്ഥ വകുപ്പ് ചേർത്തിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഡിസംബറിൽ മഴ ലഭിക്കുമെന്ന പ്രത്യാശയിലാണ് കാലാവസ്ഥ നിരീക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.