മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പത്ത് കമീഷനെ നിയോഗിച്ചത് ശരിയോ തെറ്റോ എന്നതിൽ വിധി പറയുന്നതിന് പകരം, അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിലെ തീരുമാനമാണ് ഹൈകോടതി എടുത്തത് എന്ന വിമർശനം സുപ്രീംകോടതി ഉന്നയിച്ചു. വഖഫ് ഭൂമിയല്ലെന്ന് വിലയിരുത്താനുള്ള അധികാരം ഹൈകോടതിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മാത്രമല്ല, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടത് സംസ്ഥാന സർക്കാർ അല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. കേസ് ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതുവരെ വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരണമെന്നും അന്വേഷണ കമീഷന് പ്രവർത്തനം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.

ഭൂമി വഖഫ് അല്ലെന്ന കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

Tags:    
News Summary - Supreme Court stays High Court order that Munambam land was not Waqf land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.