അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത ചൂട് കാലാവസ്ഥ തുടരും. അടുത്ത അഞ്ച് ദിവസത്തേക്ക് പ്രധാന മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ പലയിടത്തും വേനൽ മഴ ലഭിച്ചിരുന്നു. എന്നാൽ, അഞ്ചുദിവസത്തേക്ക് മഞ്ഞ അലർട്ട് മുതലുള്ള മുന്നറിയിപ്പൊന്നും ഒരു ജില്ലയിലും നൽകിയിട്ടില്ല.

Full View


അതേസമയം, ഉയർന്ന താപനില സംബന്ധിച്ച് വിവിധ ജില്ലകൾക്ക് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഏപ്രിൽ 10 മുതൽ ഏപ്രിൽ 14 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രീ സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രീ സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രീ സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രീ സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രീ സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രീ സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 - 4 ഡിഗ്രീ സെൽഷ്യസ് കൂടുതലാണിത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 10 മുതൽ 14 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

Tags:    
News Summary - rain forecast for the next five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.