പകൽ സ്ലീപ്പർ ടിക്കറ്റിന് നിയന്ത്രണവുമായി റെയിൽവേ; അനുവദിച്ചിട്ടുള്ളത് ഈ ​ട്രെയിനുകളിൽ മാത്രം

തിരുവനന്തപുരം: മുൻകൂട്ടി റിസർവ്​ ചെയ്യാ​ത്ത യാത്രക്കാർക്ക് കൗണ്ടറിൽനിന്ന്​ സ്ലീപ്പർ ടിക്കറ്റെടുത്ത്​ എല്ലാ ട്രെയിനുകളിലും പകൽനേരങ്ങളിൽ യാത്ര​ചെയ്യാവുന്ന സൗകര്യം റെയിൽവേ നിർത്തി. തിരുവനന്തപുരം ഡിവിഷന്​ കീഴിൽ ​വടക്കോട്ടുള്ള ട്രെയിനുകളിലാണ്​ ഈ നിയ​​ന്ത്രണം ഏർപ്പെടുത്തിയത്​. ശബരിമല-പുതുവത്സര തിരക്കുകൾ കണക്കിലെടുത്തുള്ള താൽക്കാലിക നിയന്ത്രണമെന്നാണ്​ റെയിൽവേയുടെ വിശദീകരണം.

കൗണ്ടറിൽ നിന്നെടുത്ത സ്ലീപ്പർ ടിക്കറ്റുമായി യാത്ര ചെയ്യാവുന്ന ട്രെയിനുകളുടെ പട്ടികയും റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഇവയിലും എല്ലാ സ്ലീപ്പർ കോച്ചുകളിലും കൗണ്ടറിൽ നിന്നുള്ള തത്​സമയ സ്ലീപ്പർ ടിക്കറ്റെടുത്തവർക്ക്​ കയറാനാവില്ല. ‘ഡീ റിസർവ്​’ എന്ന്​ റെയിൽവേ നിർണയിച്ചിട്ടുള്ള കോച്ചുകളി​ലേ പ്രവേശനം അനുവദിക്കൂ. ഇതിൽ തന്നെ നിശ്ചിത സ്​റ്റേഷനുകൾക്കിടയിലേ അനുമതിയുള്ളൂ. ഇതിൽ തെക്കുനിന്ന്​ വടക്കോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളുണ്ട്​.

നേരത്തെ എല്ലാ ട്രെയിനുകളിലും തത്സമയ സ്ലീപ്പർ ടിക്കറ്റുമായി യാത്ര ചെയ്യാമായിരുന്ന സാഹചര്യമാണ്​ തിരുവനന്തപുരം ഡിവിഷൻ ഭാഗികമായി അവസാനിപ്പിച്ചത്​​. മുൻകൂട്ടി ടിക്കറ്റ്​ റിസർവ്​ ചെയ്​ത യാത്രക്കാരുടെ ഇരിപ്പിടങ്ങൾ തത്സമയ ടിക്കറ്റുകാർ കൈയേറുന്നെന്ന പരാതിയെ തുടർന്നാണ്​ നടപടി. കേരള എക്സ്​പ്രസിലടക്കം തർക്കങ്ങൾക്കിടയാക്കിയ സാഹചര്യം കൂടി കണക്കിലെടുത്താണ്​ നടപടി. ഡീ റിസർവ്​ കമ്പാർട്ട്​മെന്‍റുകളില്ലാത്ത ദീർഘദൂര സർവിസുകളിൽ ഇനി മുതൽ സ്ലീപ്പർ ടിക്കറ്റ്​ കൗണ്ടറുകളിൽനിന്ന്​ ലഭിക്കില്ല. ജനറൽ ടിക്കറ്റെടുത്ത്​ ഇത്തരം ട്രെയിനുകളിൽ കയറിയശേഷം സ്ലീപ്പർ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടി.ടി.ഇയുടെ അനുവാദത്തോടെ വേണം ഇതിൽ യാത്ര ചെയ്യാൻ. അധിക തുക ​ടി.ടി.ഇക്ക്​ നൽകണം. എന്നാൽ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ കോച്ചുകളിലും കയറാനാകും.

കൗണ്ടർ സ്ലീപ്പർ ടിക്കറ്റുകളിൽ യാത്ര അനുവദിച്ചിട്ടുള്ള ട്രെയിനുകൾ:

​ട്രെയിൻ അനുവദിച്ചിട്ടുള്ള കോച്ചുകളും യാത്രാ പരിധിയും

16382 കന്യാകുമാരി-പുണെ എക്സ്​പ്രസ്​: S5 കന്യാകുമാരി-എറണാകുളം, S6 കന്യാകുമാരി-പാലക്കാട്​

12624 തിരുവനന്തപുരം-ചെന്നൈ മെയിൽ S7 തി​​രു.-എറണാകുളം

16629 തിരു.-മംഗളൂരു മലബാർ S9, S10 കണ്ണൂർ-മംഗളൂരു, S8-തിരു.-കോട്ടയം

16347 തിരു.-മംഗളൂരു എക്സ്​പ്രസ് S9, S10 കോഴിക്കോട്​-മംഗളൂരു

22640 ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്​ S7 ആലപ്പുഴ-പാലക്കാട്​

12601 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ S10, S11 കോഴിക്കോട്​-മംഗളൂരു

12602 മംഗളൂരു-ചെന്നെ മെയിൽ S10, S11 മംഗളൂരു-കോഴിക്കോട്​

16630 മംഗളൂരു-തിരു. മലബാർ S5, S6 കോട്ടയം-തിരു.

16348 മംഗളൂരു-തിരു. എക്സ്​പ്രസ്​ S8 മംഗളൂരു-കോഴിക്കോട്​

17229 തിരു. -സെക്കന്ദരാബാദ്​ ശബരി S11, S12 തിരു.-കോഴിക്കോട്​

16346 തിരു. -മുംബൈ നേത്രാവതി S8 തിരു.-എറണാകുളം

16723 ചെന്നൈ-കൊല്ലം അനന്തപുരി S10, S11 തിരുനെൽവേലി-കൊല്ലം

16724 കൊല്ലം-ചെന്നൈ അനന്തപുരി S11 കൊല്ലം-തിരുനെൽവേലി​

16528 കണ്ണൂർ-യശ്വന്ത്​പുർ എക്സ്​പ്രസ്​ S9, S10, S11 കണ്ണൂർ-കോഴിക്കോട്​

22639 ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്​റ്റ്​ S12 തൃശൂർ-ആലപ്പുഴ

16525 കന്യാകുമാരി -ബംഗളൂരു എക്സ്​പ്രസ്​ S6 കന്യാകുമാരി-എറണാകുളം, S7 കന്യാകുമാരി-പാലക്കാട്​ 

Tags:    
News Summary - Railways to restrict day sleeper tickets; Allowed only in these trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.