സംഘ്പരിവാർ ഭീഷണി: തിരൂരിൽ വാഗൺ ദുരന്തത്തി​െൻറ ചിത്രങ്ങൾ മായ്ച്ചു

തിരൂർ: സംഘ്പരിവാർ സംഘടനകളുടെ ഭീഷണി കാരണം വാഗൺ ദുരന്തത്തി​​​​െൻറ ചിത്രങ്ങൾ റെയിൽവേ അധികൃതർ മായ്ച്ചു. തിരൂർ റെയിൽവേ സ്​റ്റേഷൻ സൗന്ദര്യവത്കരണ ഭാഗമായി രണ്ട് ദിവസങ്ങളിലായി വരച്ച ചിത്രങ്ങളാണ് തിങ്കളാഴ്ച പുലർച്ചയോടെ അപ്രത്യക്ഷമായത്. സംഘ് പരിവാർ പ്രവർത്തകർ സ്റ്റേഷനിലെത്തി ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഫോണിലൂടെയും മറ്റും ഇവർ റെയിൽവേ അധികൃതരെ പ്രതിഷേധം അറിയിക്കുകയായിരുന്നു.


തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്യാൻ റെയിൽവേ ബോർഡിൽനിന്ന് അടിയന്തര സന്ദേശമെത്തുകയായിരുന്നു. ചിത്രങ്ങൾ ഭീതി സൃഷ്​ടിക്കുമെന്ന് കാണിച്ചാണ് റെയിൽവേ ചുമർ പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയതെന്നാണ് ഇപ്പോൾ അധികൃതരുടെ വിശദീകരണം. ചുമരുകളിൽ ആലേഖനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രങ്ങൾക്ക് ​െറയിൽവേ അധികൃതർ അനുമതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
Tags:    
News Summary - Railway removes Wagon Tragedy paintings in Tirur - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.