ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലെ റെയ്ഡ് തുടരുന്നു; അഞ്ച് കോടി പിടിച്ചെടുത്തെന്ന് സൂചന

കോട്ടയം: സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇന്നും തുടരും. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നുമാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന വ്യാപകമായി ബിലിവേഴ്സ് ചർച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇന്നും തുടരും. 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിർണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. സഭയുടെ കീഴിൽ വിദേശ ഫണ്ട് സ്വീകരിച്ചതിലും നികുതി രേഖകളിൽ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നുമാണ് പരിശോധന. സഭാ ആസ്ഥാനത്തടക്കം ഇന്നലെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത അ​ഞ്ച് കോ​ടി രൂ​പ പി​ടി​കൂ​ടിയതായി റിപ്പോർട്ടുണ്ട്. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച 57 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യി​രു​ന്നു. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി രേ​ഖ​ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Raid on Believers Church institutions continues; Five crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.