ഇടത് സർക്കാറിനെതിരായ രാഹുലിന്‍റെ പ്രവർത്തനം ശരിയല്ലെന്ന് ഡി. രാജ

ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ രാഹുൽ ഗാന്ധിക്ക് വ്യക്തതയില്ലെന്ന് ഡി. രാജ പറഞ്ഞു.

കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിനെതിരായ രാഹുലിന്‍റെ പ്രവർത്തനം ശരിയല്ല. ഇത് ബി.ജെ.പിയുടെ വളർച്ചക്ക് കാരണമാകുമെന്നും രാജ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ യു.ഡി.എഫ്, ബി.ജെ.പി നിലപാട് തെറ്റാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. മതവും രാഷ്ട്രീയവും കൂട്ടിക്കെട്ടുകയാണ് ഇരുവരും ചെയ്യുന്നതെന്നും ഡി. രാജ കുറ്റപ്പെടുത്തി. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധമായി മാറുമെന്നും ഡി. രാജ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rahul's action against the Left government is not right says d Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.