മാനന്തവാടി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചും ദുരിതബാധിതരുടെ നൊമ ്പരങ്ങൾ നേരിട്ടുകണ്ടും രണ്ടാംദിനവും രാഹുൽ ഗാന്ധി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്ക ുന്നതിന് അവരിൽ ഒരാളായി എന്നും ഒപ്പം ഉണ്ടാകുമെന്നും പ്രളയ ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് എം.പി എന്ന നിലയിൽ താനും യു.ഡി.എഫും സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും രാഹുൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.30ഓടെയാണ് മാനന്തവാടി ഫോറസ്റ്റ് ഐ.ബിയിൽനിന്നു രാഹുൽ പര്യടനം ആരംഭിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്ത് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരും നാട്ടുകാരും കൂടി നിൽക്കുന്നത് കണ്ട രാഹുൽ ഇവിടെ വാഹനം നിർത്തി ഇറങ്ങി അവർക്കൊപ്പം സെൽഫിയെടുത്തു. നഗരത്തിലൂടെ മെല്ലെയാണ് രാഹുലിെൻറ വാഹന വ്യൂഹം കടന്നുപോയത്. ഇതിനിടയിൽ വാഹനത്തിന് അടുത്തേക്ക് എത്തിയവർക്ക് മുഴുവനും ഹസ്തദാനം നൽകാനും മടിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.