‘അദ്ദേഹം തന്നെ കണ്ടോളും, അനിൽകുമാറിനെ ആരും പ്രത്യേകിച്ച് നിയമസഭ കാണിക്കണ്ട കാര്യമൊന്നുമില്ല’ -അൻവറിന്റെ ഭീഷണിയെ പരിഹസിച്ച് മാങ്കൂട്ടത്തിൽ

പാലക്കാട്: വണ്ടൂർ എം.എൽ.എ എ.പി. അനില്‍കുമാറാണ് തനിക്കെതിരെ ചരട് വലിച്ചതെന്നും അനില്‍ കുമാര്‍ ഇനി നിയമസഭ കാണി​ല്ലെന്നുമുള്ള പി.വി. അൻവറിന്റെ ഭീഷണിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 2001 തൊട്ട് നിയമസഭ കാണുന്ന എ.പി. അനിൽകുമാറിനെ ആരും പ്രത്യേകിച്ച് നിയമസഭ കാണിക്കണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം തന്നെ കണ്ടോളുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അൻവർ താന്‍ തോറ്റാല്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കണം എന്നു പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ലെന്നും നിലമ്പൂരില്‍ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകുമെന്നും അൻവർ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ എ പി അനില്‍കുമാര്‍ രഹസ്യനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചിരുന്നു.

‘വിഡി സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ട്. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തത്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ട്. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിയമസഭ കാണിക്കില്ല എന്നാണ് ഭീഷണി. രണ്ടാമത്തേത് പുനര്‍ജനിയുമായി ബന്ധപ്പെട്ട ഭീഷണിയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്‌ഐആര്‍ ആകും. യുഡിഎഫില്‍ എന്നെ എടുക്കാത്തതിന് പിന്നില്‍ സതീശന്റെ സ്വാര്‍ഥതയും അനില്‍ കുമാറിന്റെ അജണ്ടയുമാണ്. വണ്ടൂര്‍ എംഎല്‍എയ്ക്ക് അറിയാം ഷൗക്കത്ത് മത്സരിച്ചാല്‍ എന്താവുമെന്ന്. മലപ്പുറത്ത് ഒറ്റ എംഎല്‍എ മതി, അദ്ദേഹം മാത്രം മതിയെന്നാണ് അനില്‍കുമാറിന്റെ പക്ഷം. പിന്തുണച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഷൗക്കത്ത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് – അൻവർ ആരോപിച്ചു.

Tags:    
News Summary - rahul mamkootathil against pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.