Posted On
date_range Updated On
date_range 'ഞെട്ടലോടെയാണ് അറിഞ്ഞത്; കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നു' - പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ എം.ബി രാജേഷിന് പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി കെ.ആർ. മീരയെയാണ് രാഹുൽ പരിഹസിച്ചത്.
മീരയുടെ നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രാഹുൽ പ്രതികരിച്ചു. 'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്നേഹിയുമായ' ശ്രീമതി കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..' രാഹുൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.