സി.പി.എം നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ' -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ നടത്തിയ ബോഡിഷെയിമിങ് പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം സി.പി.എം നേതാവായതു കൊണ്ട് മാത്രമാണെന്ന് രാഹുൽ പറഞ്ഞു. അല്ലെങ്കിലും സി.പി.എം നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ' എന്നും ​അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 'ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലിപ്പത്തിലെത്തി നിൽക്കുകയാണ്. അത്രയേ ഉള്ളൂ' -എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

'മിസ്റ്റർ സാംസ്കാരിക മന്ത്രി, ഇടയ്ക്കൊക്കെ നല്ല സിനിമകൾ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്കാരങ്ങൾ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ, സ്വന്തം നിലവാരവും സംസാരത്തിലെ പൊളിട്ടിക്കൽ കറക്ട്നസ്സില്ലായ്മയും, ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താൻ നോക്ക്' -രാഹുൽ പറഞ്ഞു.

ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ട കനത്തതോൽവിയെ കുറിച്ച് ഓർമിപ്പിച്ചാണ് ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 'ഒടുവിൽ നടന്ന രണ്ട് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഒന്നിൽ ജയിച്ച് മന്ത്രിസഭ രൂപീകരിച്ച കോൺഗ്രസ്സിനെ നന്നാക്കും മുൻപ്, ഹിമാചലിൽ ആകെയുണ്ടായിരുന്ന കനൽത്തരിക്ക് മുകളിൽ ജനം വെള്ളം ഒഴിച്ച് കെടുത്തിയതിനെ പറ്റിയും, ഗുജറാത്തിൽ ആകെ മത്സരിച്ച 9 സീറ്റിൽ ഒൻപതിലും കെട്ടിവെച്ച കാശ് പോയതിനെ കുറിച്ചുമൊക്കെയൊന്ന് വേവലാതിപ്പെട് സാർ' -രാഹുൽ പരിഹസിച്ചു.

നി​യ​മ​സ​ഭ​യി​ൽ സ​ഹ​ക​ര​ണ ഭേ​ദ​ഗ​തി ബി​ൽ​ അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ക്ക​വെ കോ​ൺ​ഗ്ര​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ്യ​ക്ത​മാ​ക്കാ​ൻ ഉ​ദാ​ഹ​ര​ണ​മാ​യി മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ്​ പു​ലി​വാ​ലാ​യ​ത്. ഇ​ത്​ ബോ​ഡി ഷെ​യ്​​മി​ങ്ങാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ന്​ മ​റു​പ​ടി ന​ൽ​കി​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ആ ​പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന്​​​ നീ​ക്കം ചെ​യ്ത​താ​യും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി ആ ​പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച​തു​മി​ല്ല. 'പാ​ർ​ട്ടി​ക​ൾ ക്ഷീ​ണി​ച്ച കാ​ര്യം പ​റ​ഞ്ഞാ​ൽ സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത സാ​മ്രാ​ജ്യ​ത്തി​ൽ​നി​ന്ന് നി​ങ്ങ​ൾ​ക്ക് (കോ​ൺ​ഗ്ര​സി​ന്) ഭ​ര​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​വി​ടെ​യെ​ത്തി. കു​ളി​പ്പി​ച്ച് കു​ളി​പ്പി​ച്ച് കൊ​ച്ചി​ല്ലാ​താ​യി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ൾ ര​ണ്ടു ചേ​രി​യാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​ണ്. ഇ​താ​ണ് നി​ങ്ങ​ളു​ടെ ഗ​തി​കേ​ട്' എ​ന്നു പ​റ​ഞ്ഞാ​ണ്​ തു​ട​ർ​ന്ന്​​ ന​ട​ന്മാ​രെ താ​ര​ത​മ്യ​പ്പെ​ടു​ത്തി സം​സാ​രി​ച്ച​ത്.

അ​തി​നി​ടെ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ത​നി​ക്ക് വി​ഷ​മ​മോ ബു​ദ്ധി​മു​ട്ടോ ഇ​ല്ലെ​ന്ന് ന​ട​ന്‍ ഇ​ന്ദ്ര​ൻ​സ് പറഞ്ഞു. 'ഇ​ന്ത്യാ രാ​ജ്യ​ത്ത് എ​ല്ലാ​വ​ർ​ക്കും എ​ന്തും പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. മ​ന്ത്രി അ​ങ്ങ​നെ പ​റ​ഞ്ഞ​തി​ൽ എ​നി​ക്ക്​ വി​ഷ​മ​മി​ല്ല. അ​മി​താ​ഭ് ബ​ച്ച​ന്റെ ഉ​യ​രം എ​നി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ കു​പ്പാ​യം എ​നി​ക്ക് പാ​ക​മാ​വു​ക​യു​മി​ല്ല. അ​ത് സ​ത്യ​മ​ല്ലേ? ഞാ​ൻ കു​റ​ച്ച് പ​ഴ​യ ആ​ളാ​ണ്. ഉ​ള്ള​ത് ഉ​ള്ള​തു പോ​ല​യ​ല്ലേ പ​റ​യേ​ണ്ട​ത്. ഇ​തി​ലെ​നി​ക്ക് ബോ​ഡി ഷെ​യ്​​മി​ങ് ഒ​ന്നും തോ​ന്നു​ന്നി​ല്ല. താ​നെ​ന്താ​ണെ​ന്ന്​ ത​നി​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്' -അ​ദ്ദേ​ഹം ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: 

" അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ്സ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തി "

ഈ വാചകം പറഞ്ഞത് കേരളത്തിന്റെ സംസ്കാരിക വകുപ്പ് മന്ത്രിയാണ്. ഒരു മനുഷ്യന്റെ ശരീരമൊക്കെ ഇന്നത്തെ കാലത്തും ' തമാശയായി' വാസവനു തോന്നുന്നത് അദ്ദേഹം CPM നേതാവായതു കൊണ്ട് മാത്രമാണ്. അല്ലെങ്കിലും CPM നേതാക്കന്മാരുടെ ഭാഷ തന്നെ 'മണി വെപ്രാളമാണല്ലോ ' .

മിസ്റ്റർ സാംസ്കാരിക മന്ത്രി, ഇടയ്ക്കൊക്കെ നല്ല സിനിമകൾ ഒക്കെ കാണണം. അന്താരാഷ്ട്ര പുരസ്കാരങ്ങൾ വരെ നേടി നാടിന് അഭിമാനമായ ഒരു നടന്റെ ശരീരത്തിന്റെ വീതി അളക്കാതെ സ്വന്തം നിലവാരവും , സംസാരത്തിലെ പൊളിട്ടിക്കൽ കറക്ട്നസ്സിലായ്മയും , ബോഡി ഷെയിമിംഗ് കണ്ടന്റുമൊക്കെ സ്വയം അളന്ന് തിരുത്താൻ നോക്ക്.

ഒടുവിൽ നടന്ന രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ ജയിച്ച് മന്ത്രിസഭ രൂപീകരിച്ച കോൺഗ്രസ്സിനെ നന്നാക്കും മുൻപ്, ഹിമാചലിൽ ആകെയുണ്ടായിരുന്ന കനൽത്തരിക്ക് മുകളിൽ ജനം വെള്ളം ഒഴിച്ച് കെടുത്തിയതിനെ പറ്റിയും , ഗുജറാത്തിൽ ആകെ മത്സരിച്ച 9 സീറ്റിൽ ഒൻപതിലും കെട്ടിവെച്ച കാശ് പോയതിനെ കുറിച്ചുമൊക്കെയൊന്ന് വേവലാതിപ്പെട് സാർ.

Tags:    
News Summary - Rahul Mamkootathil against Body shaming remark by Minister VN Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.