രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: പൊലീസിന് വീഴ്ചയെന്ന് പ്രാഥമിക കണ്ടെത്തൽ

കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമിക്കപ്പെട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പിയുടെ പ്രാഥമിക കണ്ടെത്തൽ.

എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥവീഴ്ചയുണ്ടായി, ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ നൽകിയില്ല തുടങ്ങിയ കാര്യങ്ങൾ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

വിഡിയോ ദൃശ്യങ്ങളും പൊലീസുകാരുടെയും സാക്ഷികളുടെയും മൊഴികളടക്കം പരിശോധിച്ച് വിശദ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കാൻ എ.ഡി.ജി.പി ഞായറാഴ്ചയാണ് വയനാട്ടിലെത്തിയത്.

Tags:    
News Summary - Rahul Gandhi's office attack: Preliminary finding of police misconduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.