കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷാ ഏജൻസികളുടെ അനുമതിയില്ല. മാവോവാദി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജൻസി അനുമതി നൽകാതിരുന്നത്. രാഹുലിന്‍റെ സന്ദർശനവുമായി ബന്ധപ്പെ ട്ട് കൽപ്പറ്റയിൽ ചേർന്ന എസ്.പി.ജി യോഗമാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ഹവിൽദാർ വി.വി വസന്തകുമാറിന്‍റെ വസതി സന്ദർശിക്കാനായിരുന്നു രാഹുലിന്‍റെ വയനാട് സന്ദർശനം. മറ്റെന്നാളാണ് രാഹുൽ വയനാട് സന്ദർശിക്കേണ്ടിയിരുന്നത്.
അതേസമയം, മാർച്ച് 14ന് കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കുടുംബത്തെ മട്ടന്നൂർ വിമാനത്താവളത്തിലെ ലോഞ്ചിൽവെച്ച് കാണുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ശേഷം പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകളിൽ രാഹുൽ സന്ദർശനം നടത്തും.
കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ കോൺഗ്രസ് അധ്യക്ഷൻ അഭിസംബോധന ചെയ്ത് സംസാരിക്കും. ആറു ജില്ലകളിലെ പ്രവർത്തകർ റാലിയുടെ ഭാഗമാകും. ഒരു ലക്ഷം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.