കൽപ്പറ്റ: ഭാരത് ജോഡോ യാത്രക്കുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി എം.പി ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ വീട്ടിലെത്തി. കൽപ്പറ്റ പറവയലിലുള്ള വീട്ടിലെത്തിയ രാഹുൽ, വിശ്വനാഥന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമാണ് വിശ്വാനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ഇദ്ദേഹത്തെ ആൾകൂട്ടം മർദിച്ചിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
നേരത്തെ, യു.ഡി.എഫ് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം രാഹുൽ നിർവഹിച്ചു. ജിജി എന്ന കോൺഗ്രസ് പ്രവർത്തകക്ക് ഡി.സി.സി നിർമിച്ചു നൽകിയ വീട് രാഹുൽ സന്ദർശിക്കുകയും ചെയ്തു.
ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ കൽപ്പറ്റ റസ്റ്റ് ഹൗസിലാണ് താമസിച്ചത്. വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ രാഹുലിന് നൽകിയത്.
ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ വീടും അദ്ദേഹം സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.