വയനാട്ടിലെ മൊബൈൽ നെറ്റ്​വർക്​ പ്രതിസന്ധി: രാഹുൽ കേന്ദ്രമന്ത്രിക്ക്​ കത്തയച്ചു

കൽപറ്റ: വയനാട് പാർലമെൻറ്​ മണ്ഡലത്തിലെ മലയോര മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക്‌‌ പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര വിനിമയ മന്ത്രി രവിശങ്കർ പ്രസാദിന്​ രാഹുൽ ഗാന്ധി എം.പി കത്തയച്ചു. പ്രശ്​നം പരിഹരിക്കുന്നതിന്‌ അടിയന്തിരമായി ഇടപെടണമെന്ന്​ കത്തിലൂടെ രാഹുൽ ആവശ്യപ്പെട്ടു.

മൊബൈൽ നെറ്റ്​വർക്കി​െൻറ അപര്യാപ്​ത മൂലം പാർലമെൻറ്​ മണ്ഡലത്തിലെ വനാതിർത്തി മേഖലയിലെ കുട്ടികൾ അടക്കമുള്ളവർക്ക്​ ഓൺലൈൻ പഠനത്തിന്​ തടസ്സം നേരിടുന്നുണ്ട്​. ഇൻറർ നെറ്റ്​ കവറേജി​െൻറ അപര്യാപ്​തതമൂലം ഗോത്ര വിദ്യാർഥികളക്കമുള്ളവർക്ക്​ നെറ്റ്​വർകിനായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇൻറർനെറ്റ്​ അഭാവം മൂലം ഓൺലൈൻ പഠനം മുടങ്ങുന്നത്​ വിദ്യാർഥികളെ സാരമായി ബാധിക്കും. അതു​കൊണ്ടുതന്നെ മൊബൈൽ നെറ്റ്​വർക്​, ഇൻറർ നെറ്റ്​ സംവിധാനങ്ങൾ ഏ​ർപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്ന്​ രാഹുൽ ആവശ്യപ്പെട്ടു. 


Tags:    
News Summary - rahul gandhi letter to ravi shankar prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.