കൽപറ്റ: പുെണയിലെ മാൻഗേഖർ ആശുപത്രിയിൽ ചികിത്സതേടി പോയ രോഗിക്ക് നാട്ടിലെത്താൻ രാ ഹുൽ ഗാന്ധിയുടെ സഹായഹസ്തം. സുൽത്താൻ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ എം.പിയുടെ ഓഫിസ് ഇടപെട്ട് നാട്ടിൽ എത്തിച്ചു.
രണ്ട് മാസം മുമ്പാണ് കാൻസർ ചികിത്സയുടെ ഭാഗമായി ബന്ധെപ്പട്ട് മൂന്നംഗം കുടുംബം പുണയിൽ എത്തിയത്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് രാഹുൽ ഗാന്ധി ഇടപെടുന്നത്.
അന്തർസംസ്ഥാന പാസ് ലഭ്യമാക്കിയും ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയുമാണ് കുടുംബത്തെ നാട്ടിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.