പരിസ്​ഥിതി ദിനത്തിൽ മുത്തങ്ങയിലെ ആനകളുടെ ഫോ​ട്ടോയ​ുമായി രാഹുലിന്‍റെ മറുപടി

ന്യൂഡൽഹി: പാലക്കാട്​ തിരുവിഴാംകുന്ന്​ അമ്പലപ്പാറയിലെ വെള്ളിയാറിൽ പന്നിപ്പടക്കം പൊട്ടി ആന ചെരിഞ്ഞ സംഭവം വർഗീയമായും രാഷ്​ട്രീയമായും ദുരുപയോഗം ചെയ്യാനുള്ള സംഘ്​പരിവാർ ശ്രമത്തിനോടുള്ള പ്രതികരണങ്ങൾ​ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്​. 

ആനക്കെതിരെ ക്രൂരത കാട്ടിയത്​ മലപ്പുറത്താണെന്ന്​ വരുത്തിത്തീർത്ത്​ വർഗീയത പരത്താൻ ശ്രമിച്ച അതേ ഉത്സാഹത്തോടെ സംഭവം നടന്നത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലായ വയനാട്ടിലാണെന്ന് പറഞ്ഞ്​ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്താനും സംഘ്​പരിവാർ ശ്രമിച്ചിരുന്നു. ഇതിന്​ പരിസ്​ഥിതിദിനത്തിൽ പരോക്ഷ മറുപടിയുമായി എത്തിയിരിക്കുകയാണ്​ രാഹുൽ ഗാന്ധി. 

ത​​െൻറ മണ്ഡലത്തിലെ മുത്തങ്ങ വന്യജീവി സ​ങ്കേതത്തിൽ രണ്ട്​ കാട്ടാനകൾ സ്വച്​ഛന്ദം സ്വൈര്യവിഹാരം നടത്തുന്ന ഫോ​ട്ടോയാണ്​ രാഹുൽ ട്വിറ്റിറിൽ പരിസ്​ഥിതിദിന സന്ദേശം നൽകാനായി ഉപയോഗിച്ചത്​. ‘നാളെ ചെയ്യാനുള്ളത്​ ഇന്ന്​ ചെയ്യുക, ഇന്ന്​ ചെയ്യാനുള്ളത്​ ഈ നിമിഷം ചെയ്യുക’ എന്ന ആശയം വരുന്ന കബീർദാസി​​െൻറ വചനങ്ങളും രാഹുൽ ഉപയോഗിച്ചിട്ടുണ്ട്​. 

നല്ല നാളേക്കായി പരിസ്​ഥിതി സംരക്ഷണത്തിന്​ ചെയ്യാനുള്ളത്​ ഈ നിമിഷമേ ചെയ്യുകയെന്ന സന്ദേശമാണ്​ ഇതിലൂടെ നൽകുന്നതെങ്കിലും ത​​െൻറ മണ്ഡലത്തിൽ ആനകൾ സുരക്ഷിതരാണെന്ന പരോക്ഷ മറുപടി കൂടി രാഹുൽ ഉദ്ദേശിച്ചിട്ടുണ്ടെന്നു വ്യക്​തം.  

Full View
Tags:    
News Summary - Rahul gandhi Elephant Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.