രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനമേറ്റ് കൃത്യം ഒരു വർഷം തികയുന്ന ദിനത്തിൽ നടന്ന വോെട് ടണ്ണൽ ഫലം കോൺഗ്രസിന് മധുരിക്കുന്ന അനുഭവം. സെമിഫൈനൽ ഫലം കോൺഗ്രസിലും സമാന ചിന്ത ാഗതിക്കാരായ പ്രതിപക്ഷ പാർട്ടികൾക്കിടയിലും രാഹുലിെൻറ സ്വീകാര്യത വർധിപ്പിച്ച ു. ബി.ജെ.പിയിലാകെട്ട, മോദി-അമിത് ഷാമാരുടെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെടുന്ന വി ഷയമായി.
ഗുജറാത്ത്, കർണാടക നിയമസഭ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും വ ഴി രാഹുൽ വർധിപ്പിച്ച വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുന്ന വിജയമാണ് ഹിന്ദി ഹൃദയ ഭൂമിയിൽ ഉണ്ടായതെന്ന വികാരമാണ് കോൺഗ്രസ് പ്രവർത്തകരും ഒപ്പമുള്ള സഖ്യകക്ഷികളും പങ്കുവെക്കുന്നത്. കോൺഗ്രസ്മുക്ത ഭാരതമെന്ന മുദ്രാവാക്യമുയർത്തിയ ബി.ജെ.പി മൂന്നിടത്തും മുട്ടുകുത്തുേമ്പാൾ, ഇനിയങ്ങോട്ട് ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനൊപ്പം സഖ്യകക്ഷികൾക്കുള്ള ആത്മധൈര്യവും വർധിക്കുകയാണ്.
സോണിയ ഗാന്ധിയുടെ തണൽപറ്റി രാഷ്ട്രീയച്ചൂടിലേക്ക് ഇറങ്ങാൻ മടിച്ചുനിന്ന രാഹുൽ ഗാന്ധി മോദിയെ നേരിടുന്നതിന് ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട നേതാവായി മാറുകയാണ്. സ്വന്തം കുടക്കീഴിലും രാഹുലിെൻറ നേതൃത്വത്തിലും ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സഖ്യകക്ഷികെള നയിക്കാനുള്ള ലക്ഷ്യത്തിൽ കോൺഗ്രസ് വലിയൊരു ചുവടാണ് മുന്നോട്ടു വെക്കുന്നത്.
രാഷ്ട്രീയം അഭ്യസിക്കുന്ന യുവനേതാവ് എന്ന നിലയിൽ മാത്രം രാഹുലിനോട് ഇടപെട്ട പ്രാദേശിക സഖ്യകക്ഷികൾ സമീപനം മാറ്റുന്നതിന് സെമിഫൈനൽ ഫലം നിമിത്തമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സഖ്യങ്ങൾക്ക് വിട്ടുവീഴ്ചയുള്ള മനസ്സാണ് രാഹുൽ ഇതുവരെ കാണിച്ചിട്ടുള്ളത്. സംസ്ഥാന ഭരണം സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്ത് കേന്ദ്രത്തിൽ കോൺഗ്രസിെൻറ നേതൃത്വം സ്വീകാര്യമാക്കി സഹകരണവും പിന്തുണയും നേടുക എന്നതാണ് ആ തന്ത്രത്തിെൻറ കാതൽ.
മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം വർധിക്കുന്നുവെങ്കിലും പക്ഷേ, രാഹുലിനെ നേതാവായി മുന്നിൽനിർത്താൻ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽ കണ്ണുള്ള പ്രാദേശിക നേതാക്കൾ തെരഞ്ഞെടുപ്പിനുമുമ്പ് എത്രത്തോളം തയാറാവുമെന്ന് ഇനിയുള്ള മാസങ്ങളിലാണ് ബോധ്യപ്പെടുക.ബി.ജെ.പിയും കോൺഗ്രസുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ ലോക്സഭ സീറ്റാണ് യു.പിയും പശ്ചിമ ബംഗാളും അടക്കം വിവിധ പ്രാദേശിക കക്ഷികൾക്ക് കരുത്തുള്ള സംസ്ഥാനങ്ങളിലുള്ളത്. 200 സീറ്റെങ്കിലും നേടാവുന്ന സ്ഥിതി എത്താതെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിനു കഴിയില്ല.
മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ കശക്കാൻ കഴിഞ്ഞത് ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മാസങ്ങളിൽ കോൺഗ്രസിെൻറ അമിത വിശ്വാസമായി മാറുമോ എന്ന ആശങ്കയും ഇതിനൊപ്പം ചർച്ചചെയ്യപ്പെടുന്നുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സ്വന്തം കാൽച്ചുവട്ടിലാണെന്ന കോൺഗ്രസിെൻറ അമിത വിശ്വാസമാണ് ഏറ്റവുെമാടുവിൽ മിസോറമും കൈവിടുന്നതിലേക്ക് എത്തിച്ചത്. ഇൗ സംസ്ഥാനങ്ങൾ ഇപ്പോൾ ബി.ജെ.പിയുടെ ഭാഷയിൽ കോൺഗ്രസ്മുക്ത സംസ്ഥാനങ്ങളായി. ആന്ധ്രപ്രദേശിലെ പ്രതാപം കൈവിട്ടതിനിടയിലും, അതു മുറിച്ചുണ്ടാക്കിയ തെലങ്കാനയിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞ നേട്ടം ഇതിനിടയിൽ മറ്റൊരു സമാശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.