ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ഉയർന്ന കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ എല്ലാ സഹോദരീസഹോദരന്മാരോടും പരമാവധി സുരക്ഷ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽനിന്നാണ്. ഇക്കാര്യംചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയിരുന്നു.
44,230 പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 44,230 പേര്‍ക്ക്. 2.44 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 555 പേർ മരിച്ചു. മരണ നിരക്ക് കൂടുതൽ മഹാരാഷ്ട്രയിലാണ്. കേരളമാണ് രണ്ടാമത്. 16 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല. കേരളത്തിലെ എണ്ണം ഉയർന്നതാണ് ദേശീയ തലത്തിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.