രാധിക

കാട്ടുനായ്​ക്ക കോളനിയിലേക്ക്​ അഭിമാന വിജയം; രാധികയെ തേടി രാഹുലി​െൻറ വിളിയെത്തി

കൽപറ്റ​: പ്രാരബ്​ധങ്ങളും പരിമിതികളുമൊരുക്കിയ കടമ്പകളെ മറികടന്ന്​ അഭിമാന വിജയത്തി​െൻറ ആഹ്ലാദം കാട്ടുനായ്​ക്ക കോളനിയിലെത്തിച്ച രാധികയെ തേടി രാഹുലി​െൻറ വിളിയെത്തി. കോമണ്‍ ലോ അഡ്​മിഷൻ ടെസ്റ്റിൽ (CLA T) ഉന്നതവിജയം കരസ്ഥമാക്കിയ സുല്‍ത്താന്‍ ബത്തേരി വള്ളുവാടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ.കെ. രാധികയെയാണ്​ മണ്ഡലം എം.പി കൂടിയായ  രാഹുല്‍ഗാന്ധി അഭിനന്ദിച്ചത്​.

വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ച്​ രാധികയെ അഭിനന്ദിക്കുകയായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ഥിനിയാണ് രാധിക. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ പഠിച്ച രാധികക്ക് പരീക്ഷയില്‍ 1022ാം റാങ്ക് ലഭിച്ചിരുന്നു.

ഏറെ പരിമിതികൾക്കു നടുവിലും മികച്ച വിജയം നേടിയ രാധികക്ക് തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കി. കല്ലൂര്‍ക്കുന്ന് കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മൂത്തമകളാണ് രാധിക.

Tags:    
News Summary - Rahul Gandhi Congratulates Tribe Girl for Her Success in CLAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.