വിശ്വാസത്തിന്​ എന്ത്​ നിർവചനമാണ്​ പ്രതിഷേധക്കാർ നൽകുന്നത്​ -രഹ്​ന ഫാത്തിമ

പമ്പ: വിശ്വാസത്തിന്​ എന്ത്​ നിർവചനമാണ്​ പ്രതിഷേധക്കാർ നൽകുന്നതെന്ന്​ ശബരിമല ദർശനം നടത്താൻ ശ്രമിച്ച ആക്​ടിവിസ്​റ്റ്​ രഹ്​ന ഫാത്തിമ. വിശ്വാസത്തി​​​​​െൻറ നിർവചനം വ്യക്​തമാക്കുകയാണെങ്കിൽ എ​​​​​െൻറ വിശ്വാസം എ​ന്താണെന്ന്​ പറയാമെന്നും രഹ്​ന ഫാത്തിമ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

അയ്യപ്പനെ കാണുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തിയത്​. അതിന്​ സാധിക്കാത്തതിനാൽ ഇൗ ഉദ്യമം ഉപേക്ഷിച്ച്​ മടങ്ങുകയാണ്​. എത്ര സ്വാമിമാരാണ്​ വ്രതമെടുത്ത്​ മലചവിട്ടുന്നതെന്ന് അവർ ചോദിച്ചു. രഹ്​നയുടെ സന്ദർശനം ആചാരങ്ങളുടെ ലംഘനമാവില്ലെയെന്ന ചോദ്യത്തിന്​ മറുപടിയായാണ്​ അവർ ഇക്കാര്യം പറഞ്ഞത്​.

ത​​​​​െൻറ ജീവനും സ്വത്തിനും ഭീഷണിയുണ്ട്​. സംരക്ഷണം ഉറപ്പാക്കാമെന്ന്​ പൊലീസ്​ അറിയിച്ചതിനാലാണ്​ ശബരിമലയിൽ നിന്ന്​ മടങ്ങുന്നത്​. ത​​​​​െൻറ വീടിന്​ നേരെ ആക്രമണമുണ്ടായെന്നും കുട്ടികൾ എവിടെയാണെന്ന്​ അറിയില്ലെന്നും രഹ്​ന ഫാത്തിമ പറഞ്ഞു.

Tags:    
News Summary - Rahana fathima Statement after sabarimala visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.