തിരുനെല്‍വേലിയിലെ പൊളിടെക്നിക്കില്‍ റാഗിങ്; മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പുനലൂര്‍: തിരുനെല്‍വേലിയിലെ പോളിടെക്നിക് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ മൂന്ന് മലയാളി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ നെടിയറ ആശാരിപറമ്പില്‍ വീട്ടില്‍ ശ്രീജിത് (19), ആവണീശ്വരം അജ്മല്‍ ഹൗസില്‍ അജ്മല്‍ (19), കണ്ണൂര്‍ സ്വദേശി നിഖില്‍ ജേക്കബ് എന്നിവരാണ് റാഗിങ്ങിന് ഇരയായത്. ഇതില്‍ ശ്രീജിത്തും അജ്മലും പുനലൂര്‍ താലൂക്കാശുപത്രിയിലും നിഖില്‍ ജേക്കബ് തിരുനെല്‍വേലിയിലെ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

തിരുനെല്‍വേലി എസ്.ഇ.എ.ഡി പോളിടെക്നികിലെ മെക്കാനിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ് ഇവര്‍. കഴിഞ്ഞദിവസം രാത്രി കോളജ് ഹോസ്റ്റലിലെ മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നാല് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നു. ഇടിക്കട്ടകൊണ്ടുള്ള ഇടിയേറ്റ് ശ്രീജിത്തിന്‍െറ കണ്ണ് കലങ്ങി. മര്‍ദനത്തിനുശേഷം സംഘം മൂവരെയും മുറിക്കുള്ളിലാക്കി പുറത്തുനിന്ന് പൂട്ടി. കുട്ടികളുടെ നിലവിളികേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ കതക് തകര്‍ത്ത് പുറത്തത്തെിച്ചു. തുടര്‍ന്ന് അജ്മലും ശ്രീജിത്തും തിരുനെല്‍വേലിയില്‍നിന്ന് ട്രെയിനില്‍ ചെങ്കോട്ടയിലും തുടര്‍ന്ന് ബസില്‍ പുനലൂരിലുമത്തെി. വ്യാഴാഴ്ച രാത്രി താലൂക്കാശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Tags:    
News Summary - ragging in thirunalveli poly technique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.