കോതമംഗലത്തല്ല, മൂവാറ്റുപുഴയിൽ തന്നെ മത്സരിക്കും; അഭ്യൂഹങ്ങൾ തള്ളി മാത്യു കുഴൽനാടൻ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് മാറാനില്ലെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ. മാത്യു കുഴൽനാടൻ കോതമംഗലത്ത് മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇത്തവണയും മൂവാറ്റുപുഴയിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാറ്റിനും തീരുമാനമെടുക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണ്.

കോതമംഗലം സീറ്റിൽ വിജയം നേടണമെന്ന് യു.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആഗ്രഹമുണ്ട്. അത് ന്യായവുമാണ്. കഴിഞ്ഞ രണ്ടുതവണയും അവിടെ എൽ.ഡി.എഫ് ജയിച്ചതിന്റെ പ്രയാസവും അവർക്കുണ്ട്. ആ സാഹചര്യത്തിൽ ആരെങ്കിലും പറഞ്ഞ അഭിപ്രായമാകും താൻ കോതമംഗലത്ത് മത്സരിക്കും എന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Will contest from Muvattupuzha says Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.