കൊച്ചി: സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന റെജി ലൂക്കോസ് ഒരു രാത്രി കൊണ്ടുണ്ടായ പ്രതിഭാസമല്ലെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം. രഘു. ഇന്ന് സി.പി.എം പക്ഷം പറയുന്ന പലരും നാളത്തെ റെജി ലൂക്കോസ് തന്നെയാണെന്നും എത്രയോ നാളായിട്ട് ഫേസ്ബുക്കിൽ വ്യക്തമായ കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഔദ്യോഗികമായിട്ട് ഫലസ്തീൻ പക്ഷത്തു നിൽക്കുമ്പോഴും ചില ക്രിസ്ത്യൻ സഖാക്കൾ ഇസ്രായേൽ പക്ഷത്താണ്. എന്നു മാത്രമല്ല, ഫലസ്തീൻ അനുകൂലികളായ മുസ്ലിം സഖാക്കളെ ബ്രദർഹുഡ് എന്നും ഇസ്‍ലാമിസ്റ്റെന്നുമൊക്കെ മുദ്രയടിക്കാറുണ്ട്. ഇതിന്റെ പേരിൽ മുസ്ലിം സഖാക്കൾ പരസ്യമായി കരയുന്നത് നമ്മൾ കണ്ടതാണ്. റെജി ലൂക്കോസുമാർ ഇനിയും ഉണ്ടാകും.. സിപിഎം വെട്ടിക്കൊടുത്ത വഴിയിലൂടെ അവർ ബിജെപിയിൽ എത്തും -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
റെജി ലൂക്കോസ് ഒരു രാത്രി കൊണ്ടുണ്ടായ പ്രതിഭാസമല്ല. ഇന്ന് സിപിഎം പക്ഷം പറയുന്ന പലരും നാളത്തെ റെജി ലൂക്കോസ് തന്നെയാണ്. എത്രയോ നാളായിട്ട് എഫ്ബിയിൽത്തന്നെ വ്യക്തമായ കാര്യമാണത്.
ചില വിഷയങ്ങൾ നോക്കാം.
സിപിഎം ഔദ്യോഗികമായിട്ട് ഫലസ്തീൻ പക്ഷത്തു നിൽക്കുമ്പോഴും ചില ക്രിസ്ത്യൻ സഖാക്കൾ ഇസ്രായേൽ പക്ഷത്താണ്. എന്നു മാത്രമല്ല, ഫലസ്തീൻ അനുകൂലികളായ മുസ്ലിം സഖാക്കളെ ബ്രദർഹുഡ് എന്നും ഇസ്ലാമിസ്റ്റെന്നുമൊക്കെ മുദ്രയടിക്കാറുമുണ്ട്.. ഇതിന്റെ പേരിൽ മുസ്ലിം സഖാക്കൾ പരസ്യമായി കരയുന്നത് നമ്മൾ കണ്ടതാണ്.
അതേപോലെ, ഇലക്ഷൻ പരാജയം വിലയിരുത്തുന്ന പോസ്റ്റുകൾ നോക്കുക: 'വെള്ളാപ്പള്ളി കാരണം മുസ്ലിം വോട്ടുകൾ അമ്പേ നഷ്ടമായി' എന്ന അനാലിസിസ് മുസ്ലിം സഖാക്കൾ മാത്രമാണു നടത്തിയിട്ടുള്ളത്. ഹിന്ദു- ക്രിസ്ത്യൻ സഖാക്കൾ,
"വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണു തെറ്റ്? " എന്നു തുടങ്ങി, " വെള്ളാപ്പള്ളി ലീഗിനെയല്ലേ പറഞ്ഞുള്ളൂ " എന്നുവരെയാണ് ആ വിഷയത്തിൽ എടുക്കുന്ന നിലപാട്.
"(മുസ്‌ലിങ്ങൾക്കു വേണ്ടി) നമ്മൾ സംഘികളെ ഇത്രയൊക്കെ എതിർത്തിട്ടും നന്ദി ഇല്ലാത്ത മുസ്ലീങ്ങൾ, മതം നോക്കി ലീഗിനെ ജയിപ്പിച്ചു"എന്നു വിലയിരുത്തുന്ന ഹിന്ദു/ക്രിസ്ത്യൻ സഖാക്കളുടെ പോസ്റ്റുകളും ധാരാളം കണ്ടു.
ഈ പറഞ്ഞതൊക്കെയും മുസ്ലിം സഖാക്കൾ ഇൻബോക്സിൽ സമ്മതിക്കുകയും പരസ്യമായി നിഷേധിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്.
എന്തായാലും റെജി ലൂക്കോസുമാർ ഇനിയും ഉണ്ടാകും.. സിപിഎം വെട്ടിക്കൊടുത്ത വഴിയിലൂടെ അവർ ബിജെപിയിൽ എത്തും.
സുദേഷ് എം രഘു
2026 ജനുവരി 9 വെള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.