ക്ലാസ് തുടങ്ങി രണ്ടാം ദിവസം റാഗിങ്; അഞ്ച് പ്ലസ് ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ, മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗിങ് നടത്തി. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ വ്യാഴാഴ്ചയാണ് വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയായത്.

ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി അകാരണമായി മർദ്ദിക്കുകയായിരുന്നു. രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരിക്കുണ്ട്. ഒരു വിദ്യാർഥിയുടെ കണ്ണിനും മറ്റൊരു വിദ്യാർഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

അതിനിടെ, സ്കൂളിലെ അധ്യാപകർ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയെന്നും പരാതിയുണ്ട്. കാറിന് കേടുപാടുണ്ടാക്കിയെന്ന് ആരോപിച്ച് 1500 രൂപ നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു. നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും വിശദമായ അന്വേഷണം നടത്തുണമന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Ragging on the second day of classes; Five Plus Two students suspended, three Plus One students injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.