'ഇന്നത്തെ സിനിമ നായകർ വാടകക്കൊലയാളികൾ; മിണ്ടിയാൽ തന്ത വൈബ്' -വെഞ്ഞാറമൂട് കൂട്ടക്കൊലക്കുപിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി റഫീക്ക് അഹമ്മദ്

കോഴിക്കോട്: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതത്തിന്‍റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഇന്ന് സിനിമകളിലെ നായകർ വാടകക്കൊലയാളികളായി മാറിയിരിക്കുന്നെന്നും അതിനെക്കുറിച്ച് മിണ്ടിയിൽ തന്ത വൈബ് ആവുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് നൽകാമെന്നും അദ്ദേഹം മറ്റൊരു കുറിപ്പിൽ പറഞ്ഞു.

റഫീക്ക് അഹമ്മദിന്‍റെ ഫേസ്ബുക്ക് കുറിപ്പുകൾ:

ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരൻ, മാഷ്, സത്യസന്ധനായ പോലീസുകാരൻ, വിഷാദ കാമുകൻ, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകർ. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകർ പിന്നിൽ വടിവാളോടുകൂടിയ മുടി കാറ്റിൽ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികൾ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയിൽ തന്ത വൈബ് ആവുകയും ചെയ്യും.

Full View

അടുത്ത ഒരു അദ്ധ്യായന വർഷം ഊർജ്ജതന്ത്രവും രസതന്ത്രവും കണക്കും എല്ലാം മാറ്റി വെയ്ക്കാം. മനുഷ്യരാകുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് നൽകാം.

Full View

Tags:    
News Summary - Rafeeq Ahammed fb post about Venjaramoodu Mass Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.