കിളിമാനൂർ: മടവൂരിൽ റേഡിയോ ജോക്കിയും നാടൻപാട്ടു കലാകാരനും അവതാരകനുമായ യുവാവിനെ അജ്ഞാതസംഘം റെേക്കാഡിങ് സ്റ്റുഡിയോയിൽ കയറി വെട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം നൊസ്റ്റാൾജിയ നാടൻപാട്ട് ട്രൂപ്പിലെ ഗായകനും പ്രോഗ്രാം അവതാരകനുമായ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാധാകൃഷ്ണക്കുറുപ്പിെൻറയും വസന്തയുടെയും മകൻ രസികൻ രാജേഷ് എന്ന രാജേഷ് ആണ് (35) കൊല്ലപ്പെട്ടത്. ട്രൂപ്പിലെ ഗായികയുടെ പിതാവ് നഗരൂർ വെള്ളല്ലൂർ തേവലക്കാട് തില്ലവിലാസത്തിൽ കുട്ടനാണ് (50) വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ച രേണ്ടാടെയാണ് സംഭവം. രാജേഷിെൻറ ഇരുകൈകളിലും കാലുകളിലുമായി 15 വേട്ടേറ്റു. ഒരു കൈപ്പത്തി വെട്ടിമാറ്റിയ നിലയിലുമായിരുന്നു. രക്തം വാർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
നാലുവർഷം മുമ്പ് കൊച്ചിയിൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്ന രാജേഷ് ഒരു വർഷം ഖത്തറിലായിരുന്നു. നാട്ടിലെത്തി മടവൂർ ജങ്ഷനിൽ മെട്രോസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന പേരിൽ വിഡിയോ റെേക്കാഡിങ് സ്ഥാപനം നടത്തി വരുകയായിരുന്നു.
തിങ്കളാഴ്ച നാവായിക്കുളം മുല്ലനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രോഗ്രാം കഴിഞ്ഞ് രാജേഷ് കുട്ടനുള്ള ഭക്ഷണവുമായി സ്റ്റുഡിയോയിലെത്തി. ഇരുവരും ആഹാരം കഴിക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ നിന്നിറങ്ങിയ നാലംഗ മുഖംമൂടി സംഘം ആക്രമിക്കുകയാരുന്നു. ആദ്യം കൈക്ക് വെട്ടേറ്റ കുട്ടൻ പുറത്തേക്കോടി. തുടർന്ന് സംഘം കടയിൽകയറി രാജേഷിനെ വെട്ടി.
കുട്ടൻ സുഹൃത്തുക്കളെയും പള്ളിക്കൽ പൊലീസിനെയും വിവരം അറിയിച്ചു. അരമണിക്കൂറിനിെട ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ രാജേഷ് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തശേഷം വൈകീട്ട് നാേലാടെ വീട്ടിലെത്തിച്ചു. 6.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ, കിളിമാനൂർ സി.ഐ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രാജേഷിെൻറ ഭാര്യ രോഹിണി പൂർണ ഗർഭിണിയാണ്. അർജുൻ മകനാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.