മരിച്ച രാമൻ

അതിരപ്പിള്ളി വാഴച്ചാലിൽ പനി ബാധിച്ച് മരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: അതിരപ്പള്ളിയിൽ പനിബാധിച്ച് മരിച്ചയാൾക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ രാമനാണ് (42) ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റുമോർട്ടത്തിൽ പേവിഷ ബാധയാണോയെന്ന് ഡോക്ടർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

എന്നാൽ, എങ്ങനെ പേവിഷ ബാധയേറ്റു എന്നതിൽ വ്യക്തതയില്ല. വാഴച്ചാൽ ഉന്നതിയിൽ താമസക്കാരനായ രാമൻ വനത്തിലടക്കം പോകുന്നയാളാണ്. പ്രദേശത്ത് വലിയ രീതിയിൽ തെരുവുനായ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങിൽ നിന്നും പേവിഷ ബാധയേൽക്കാനുള്ള സാധ്യതയും അധികൃതകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

Tags:    
News Summary - Rabies confirmed in man who died of fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.