വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍, യുവതിയും കൂട്ടാളികളും അറസ്റ്റില്‍

കൊല്ലം: വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലം സ്വദേശിയായ യുവതിയും കൂട്ടാളികളും അറസ്റ്റില്‍. യുവതിയെയും ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാട് സങ്കീർത്തനയിൽ ലിൻസി ലോറൻസ് (ചിഞ്ചുറാണി 30), കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസസരസിൽ അനന്തു (21), അയിരൂർ തണ്ടിൽവീട്ടിൽ അമ്പു(33) എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ കാമുകനേയും സുഹൃത്ത് വിഷ്ണുവിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. കൊട്ടിയത്തെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ശാസ്താംകോട്ട സ്വദേശി ഗൗതമും സുഹൃത്തായ വിഷ്ണുവും.

ക്വട്ടേഷന്‍ നല്‍കിയ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ചു റാണി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പാരിപ്പള്ളിയിലെ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ ഗൗതം കൃഷ്ണയുമായി ലിന്‍സി ഒന്നര വര്‍ഷം മുന്‍പാണ് പരിചയത്തിലാകുന്നത്. ഗൗതം കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് ലിന്‍സി ആവശ്യപ്പെട്ടിരുന്നു. ഇത് യുവാവ് നിരസിച്ചതോടെ ലിന്‍സിക്ക് ഇയാളോട് പകയുണ്ടായെന്ന് പൊലീസ് പറയുന്നു.

ചിലർ കുറച്ച് പണവുമായി എത്തുമെന്ന് ധരിപ്പിച്ചാണ് ലിന്‍സി ഗൗതം കൃഷ്ണയേയും സഹപ്രവര്‍ത്തകന്‍ വിഷ്ണുവിനേയും സംഭവ സ്ഥലത്തെത്തിച്ചത്. യുവാക്കളെ മര്‍ദ്ദിച്ചശേഷം ക്വട്ടേഷന്‍ സംഘം ഉവരുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് പൊലീസ് പറയുന്നു. വിഷ്ണുവിന്‍റെ സഹോദരൻ കൂടിയായ അനന്തു പ്രസാദിന് 40000 രൂപക്കാണ് ലിന്‍സി ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്നത്. ക്വട്ടേൻ സംഘത്തിലെ നാല് പേർ ഒളിവിലാണ്.

ഒളിവിലായിരുന്ന ലിൻസിയെ മൊൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. 

Tags:    
News Summary - Quotation to attack boyfriend; girlfriend and members arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.