കോഴിക്കോട്: ക്വാറൻറീനിൽ കഴിഞ്ഞയാൾ വാതിൽ തുറക്കാനാവാതെ മണിക്കൂറുകളോളം 13ാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
കോർപറേഷൻ ഒാഫിസിന് സമീപത്തെ കോക്സ് വെയിൻ അപ്പാർട്മെൻറിൽ ഫ്ലാറ്റ് നമ്പർ 13 എയിൽ താമസിക്കുന്ന പാനൂർ സ്വദേശിയെയാണ് ഞായറാഴ്ച വൈകീട്ട് രക്ഷിച്ചത്.
ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബീച്ച് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. മുൻവാതിലിെൻറ പൂട്ട് പൊളിച്ച് അകത്ത് കടന്ന സേനാംഗങ്ങൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷൻ ഒാഫിസർ ടി.സതീഷ്, അസി.സ്റ്റേഷൻ ഒാഫിസർ കെ.ജയകുമാർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ വി.പി. അജയൻ, ഒാഫിസർമാരായ ടി.ബാബു, എം.വി. അരുൺ, വി.ബി. സനൽരാജ്, കെ.അജീഷ്, എം.കെ. രജീഷ്, ഹോംഗാർഡുമാരായ ടി. ലോഹിതാക്ഷൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.